അബുദാബി > അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മലയാളം മിഷൻ അബുദാബി സിറ്റി മേഖല പഠനകേന്ദ്രം യു എ ഇയുടെ 53--ാം ദേശീയ ദിനഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികളോടനുബന്ധിച്ച് ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ചാപ്റ്റർ ജോ. സെക്രട്ടറിയും ഇസ്‌ലാമിക് സെന്റർ ജനനറൽ സെക്രട്ടറിയുമായ ടി ഹിദായത്തുള്ള അദ്ധ്യക്ഷനായി. മുൻ സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുൽ ഹസിസ്, ജാഫർ കുറ്റിക്കോട്, മഷ്ഹൂദ് നീർച്ചാൽ, മലയാളം മിഷൻ അധ്യാപിക അഷിത നസീർ, മുൻ സ്പോർട്സ് സെക്രട്ടറി ജലീൽ കാര്യടത്ത്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ എഡ്യൂക്കേഷൻ സെക്രട്ടറി ഹാഷിം ഹസ്സൻകുട്ടി, എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..