02 December Monday

ജിസാനിൽ മലയാളം മിഷൻ സാംസ്‌കാരിക സംഗമവും കലാമേളയും

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

ജിസാൻ > കേരളപ്പറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന ജിസാൻ മേഖല കമ്മിറ്റി സാംസ്‌കാരിക സംഗമവും കുട്ടികളുടെ കലാമേളയും സംഘടിപ്പിച്ചു. പരിപാടിയിൽ ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും മലയാളി കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. ജിസാൻ ടാമറിൻഡ് ഹോട്ടൽ ഹാളിൽ നടന്ന സാംസ്‌കാരിക സംഗമം മലയാളം മിഷൻ സൗദി ചാപ്റ്റർ ജനറൽ കൗൺസിൽ അംഗം ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്‌തു.

മലയാളം മിഷൻ സൗദി ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത്, മലയാളം മിഷൻ മേഖല പ്രസിഡൻറ് ഡോ.മൻസൂർ നാലകത്ത്, ഡോ. ജോ വർഗീസ്, വിവിധ സംഘടനാ നേതാക്കളായ ഷംസു പൂക്കോട്ടൂർ, വെന്നിയൂർ ദേവൻ, അനസ് ജൗഹരി, സതീഷ് കുമാർ നീലാംബരി, ജിലു ബേബി, മലയാളം മിഷൻ മേഖലാ സെക്രട്ടറി സജീർ കൊടിയത്തൂർ, ട്രഷറർ ഡോ. ഷഫീഖ് റഹ്‌മാൻ തൊട്ടോളി   എന്നിവർ സംസാരിച്ചു.  എം.ടി.വാസുദേവൻ നായർ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ മലയാളം മിഷൻ മേഖല കോ-ഓർഡിനേറ്റർ ഡോ.രമേശ് മൂച്ചിക്കൽ സദസിന് ചൊല്ലിക്കൊടുത്തു.

മലയാള ഭാഷയെയും കേരളത്തെയും കുറിച്ചുള്ള ഗാനങ്ങൾ സുൽഫി കാലിക്കറ്റ്, ഡോ.അനീഷ് ജോസഫ്, രശ്‌മി സത്യൻ, ലിജു ബേബി എന്നിവർ ആലപിച്ചു. തീർത്ഥ സത്യൻ കേരളത്തെക്കുറിച്ചുള്ള നൃത്തശിൽപം അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ "വാഴക്കുല" എന്ന കവിതയുടെ നൃത്താവിഷ്‌കാരം ഖദീജ താഹ അവതരിപ്പിച്ചു. ആസ്യ മൻസൂർ, അസ്‌മ മൻസൂർ എന്നിവർ അവതരിപ്പിച്ച നാടൻപാട്ടും സാധിൻ,ഷാമിൽ, മാവിദ്, റോഷൻ എന്നിവർ ഒരുക്കിയ "മരം ഒരു വരം" എന്ന രംഗാവിഷ്കാരവും നൂറ മരിയ ജിനു, സേറ റിച്ച ജിനു, ഈതൻ തോമസ് ജോർജ്ജ്, എവ്‌ലിൻ തോമസ് ജോർജ്ജ് എന്നിവരുടെ സംഘനൃത്തവും ഹൃദ്യമായി. വിദ്യാർത്ഥികളുടെ സംഘനൃത്തം, നാടോടി നൃത്തം, മാപ്പിളപ്പാട്ട്, കവിതാലാപനം  തുടങ്ങിയവ പരിപാടികളും അരങ്ങേറി. മലയാളം മിഷൻ വിദ്യാർത്ഥികളായ നൂറ ഷംസു,  സാൻവി, റിയ, റിത, അന്തോണി എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  

ഈ മാസം ഏഴു മുതൽ ആരംഭിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രവേശനോത്സവവും ചടങ്ങിൽ നടന്നു. മലയാളം മിഷൻ ജിസാൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണിക്കൊന്ന കോഴ്‌സിൻറെ സൗജന്യ മലയാളം പഠനക്ളാസുകൾ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം നാലു മുതൽ ആറു മണി വരെ ജിസാൻ സയൻസ് ഇന്റർനാഷണൽ സ്‌കൂളിൽ വെച്ച് നടത്തുമെന്ന് മേഖലാ സെക്രട്ടറി സജീർ കൊടിയത്തൂർ അറിയിച്ചു. മലയാളം മിഷൻ കോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 0533542582, 0533175898, 052294644 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top