22 December Sunday

മലയാളം മിഷൻ ഒമാൻ സൂർ മേഖല പ്രവേശനോത്സവവും കളിക്കുടുക്കയും നടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

സൂർ > മലയാളം മിഷൻ ഒമാൻ സൂർ മേഖല പ്രവേശനോത്സവവും കളിക്കുടുക്കയും നടന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഗോൾഡൻ ഹാളിലാണ് പരിപാടി സം​ഘടിപ്പിച്ചത്. പ്രവേശനോത്സവത്തിൽ 150 കുട്ടികളും രക്ഷിതാക്കളുമടക്കം 300 ഓളം പേർ പങ്കെടുത്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള കളിക്കുടുക്കയിൽ ഒമാനിലെ പ്രശസ്ത നാടക പ്രവർത്തകനും കുട്ടികളുടെ പരിശീലകനുമായിട്ടുള്ള സുനിൽ ഗുരുവായൂരപ്പൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കളിയും കാര്യവുമായി കുട്ടികളുടെ വിവിധ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആസ്വാദകരമാക്കി.

മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും ഒമാൻ പ്രവർത്തകസമിതി അംഗവുമായ സൈനുദ്ധീൻ കൊടുവള്ളിയുടെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവം മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സൂർ പ്രസിഡന്റുമായ എ കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ സൂർ മേഖലാ കോർഡിനേറ്റർ അജിത്, സുനിൽ ഗുരുവായൂരപ്പൻ, മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സൂർ സെക്രട്ടറിയും ആയ മുഹമ്മദ്‌ ഷാഫി, മലയാളം മിഷൻ സൂർ കമ്മിറ്റി അംഗം ശ്രീധർ ബാബു എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ നീരജ് പ്രസാദ്, രൂപേഷ് ആലക്കാട് ,നാസ്സർ സാഖി അബ്ദുൽ ജലീൽ അദ്ധ്യാപികമാരായ സുലജ സഞ്ജീവൻ, രേഖ മനോജ്‌, ഷംന അനസ്, റുബീന റാസിഖ് ഓൽഗ നീരജ്,ദീപ മാധവൻ, മാനസ ഷാനവാസ്‌, അക്ഷര തുളസി ദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മത്സരത്തിൽ വിജയികളായ കുട്ടികൾക്കും കേരളപ്പിറവിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകി.  സുനിൽ ഗുരുവായൂരപ്പന് മലയാളം മിഷൻ സൂർ മേഖലയുടെ ഉപഹാരവും നൽകി. പഠന കേന്ദ്രത്തിലെ എല്ലാ അദ്ധ്യാപികമാർക്കും മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരവും വിതരണം ചെയ്തു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തക സമിതി അംഗവും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും അധ്യാപികയുമായ മഞ്ജു നിഷാദ് നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top