ജിദ്ദ > കേരള സർക്കാരിൻറെ സാംസ്‌കാരിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ സൗദിഅറേബ്യ ചാപ്റ്റർ വാർഷിക ജനറൽ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ കൗൺസിൽ യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് കൊട്ടിയം അധ്യക്ഷനായി. ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ ഷിബു തിരുവനന്തപുരം, നന്ദിനി മോഹൻ, ഷാഹിദ ഷാനവാസ്, റഫീഖ് പത്തനാപുരം, സീബ കൂവോട്,അനുജ രാജേഷ്, സാജിദ ടി ആർ, നിഖില സമീർ, പ്രിയ വിനോദ്, വി കെ ഷഹീബ, ഡോ. രമേശ് മൂച്ചിക്കൽ, ഷാനവാസ് കളത്തിൽ, മാത്യു തോമസ് നെല്ലുവേലിൽ എന്നിവർ സംസാരിച്ചു.
താഹ കൊല്ലേത്ത് (ചെയർമാൻ), പ്രദീപ് കൊട്ടിയം (പ്രസിഡന്റ്), ജോമോൻ സ്റ്റീഫൻ (സെക്രട്ടറി), ഷിബു തിരുവനന്തപുരം (കൺവീനർ), മാത്യു തോമസ് നെല്ലുവേലിൽ (വൈസ് പ്രസിഡൻറ്), ഷാഹിദ ഷാനവാസ് (ജോയിൻറ് സെക്രട്ടറി) അനുജ രാജേഷ്, വി കെ ഷഹീബ, പി കെ ജുനൈസ്, ഡോ. രമേശ് മൂച്ചിക്കൽ, ഷാനവാസ് കളത്തിൽ, ഉബൈസ് മുസ്‌തഫ, കെ.ഉണ്ണിക്കൃഷ്ണൻ (മേഖലാ കോ-ഓർഡിനേറ്റർമാർ), നന്ദിനി മോഹൻ, സീബ കൂവോട്, റഫീഖ് പത്തനാപുരം, രാജേഷ് കറ്റിട്ട, സുനിൽ സുകുമാരൻ എന്നിവരടങ്ങിയ ചാപ്റ്റർ പ്രവർത്തക സമിതിയെയും 56 അംഗ ജനറൽ കൗൺസിലിനെയും യോഗം തെരഞ്ഞെടുത്തു. ഷാഹിദ ഷാനവാസ് (ചെയർപേഴ്‌സൺ), ഡോ. രമേശ് മൂച്ചിക്കൽ (വൈസ് ചെയർമാൻ) എന്നിവരാണ് ചാപ്റ്റർ അക്കാദമിക് വിദഗ്‌ധ സമിതിയുടെ ഭാരവാഹികൾ. മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ 2024 ലെ വിവിധ സാഹിത്യ-സാംസ്‌കാരിക-ഭാഷാ പ്രവർത്തന പരിപാടികൾക്ക് ജനറൽ കൗൺസിൽ യോഗം രൂപം നൽകി.
"എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം" എന്നതാണ് മലയാളം മിഷൻ ലക്ഷ്യമിടുന്നത്. മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, തബൂക്ക്, അൽഖസിം, അബഹ എന്നീ മേഖലകളാണ് ഇപ്പോൾ നിലവിലുള്ളത്. പ്രവാസി മലയാളി കുട്ടികൾക്കുള്ള സൗജന്യ മാതൃഭാഷാ പഠനത്തിന്റെ പ്രാഥമിക കോഴ്‌സായ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഇപ്പോൾ സൗദിയിലെ വിവിധ മേഖലകളിൽ നടത്തിവരുന്നത്. മലയാളം മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുന്നതിനായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും മുഴുവൻ പ്രവാസി സംഘടകളുടെയും പങ്കാളിത്തത്തോടെ മേഖലാ കമ്മിറ്റികൾ രൂപീകരിക്കുമെന്നും വിപുലമായ സാഹിത്യ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. മലയാളം മിഷന്റെ ഭാഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ താൽപര്യമുള്ള പ്രവാസികളും സംഘടനകളും 0500942167, 0509244982, 0508716292 എന്നീ നമ്പറുകളിലോ mmissionksa@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..