08 September Sunday

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപനമത്സരം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ഋഷിക നഥാനി, നിയ ഭദ്ര നിതിൻ, ശ്രേയ രഞ്ജിത്ത്

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർ തല കാവ്യാലാപനമത്സരം സംഘടിപ്പിച്ചു. രിസാലയിൽ കോൺഫറൻസ് ഹാളിൽ നടന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ തല മത്സരത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ നിർവഹിച്ചു. പ്രസിഡന്റ് അബുജം സതീഷ്, സെക്രട്ടറി ദിലീപ് സി എൻ എൻ, വൈസ് പ്രസിഡന്റ് സർഗ്ഗ റോയ്, ജോയിന്റ് സെക്രട്ടറി എം സി ബാബു,  റിംന അമീർ, സ്മിത മേനോൻ എന്നിവരും സംസാരിച്ചു.
 
ലൈബ്രറിയനും സാഹിത്യകാരനുമായ എം ഒ രഘുനാഥ്‌, എഴുത്തുകാരിയും ഹാബിറ്റാറ്റ് സ്കൂൾ മലയാളം വിഭാഗം അധ്യാപികയുമായ റസീന, കവിയും എഴുത്തുകാരനുമായ കെ ഗോപിനാഥ് എന്നിവർ വിധി നിർണയം നടത്തി. സുഗതാഞ്ജലി ചാപ്റ്റർ തല കാവ്യാപനമത്സരത്തിന്റെ ഫലപ്രഖ്യാപനം സൂം പ്ലാറ്റഫോമിൽ  പ്രവാസ ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞുമുഹമ്മദ് നിർവഹിച്ചു.



വിജയികൾ- സബ് ജൂനിയർ: നിയ ഭദ്ര നിതിൻ ( ഒന്നാം സ്ഥാനം), ധ്വനി വിവേക് (രണ്ടാം സ്ഥാനം), ബ്രഹ്മദത്തൻ ഗോവിന്ദ് (മൂന്നാം സ്ഥാനം). ജൂനിയർ: ശ്രേയ രഞ്ജിത്ത് ( ഒന്നാം സ്ഥാനം), റിസ ഫാത്തിമ (രണ്ടാം സ്ഥാനം), ആദ്യാ പ്രമോദ് (മൂന്നാം സ്ഥാനം).സീനിയർ: ഋഷിക നഥാനി ( ഒന്നാം സ്ഥാനം), സ്നേഹ സജീവൻ (രണ്ടാം സ്ഥാനം). സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരവാഹികൾ, കോർഡിനേറ്റർസ്, ജോയിന്റ് കോർഡിനേറ്റർസ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top