14 November Thursday

മലയാളം മിഷൻ അബുദാബി ചാപ്റ്റർ; പുതിയ ഭരണസമിതി നിലവിൽ വന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

എ കെ ബീരാൻകുട്ടി, സൂരജ് പ്രഭാകർ, സഫറുള്ള പാലപ്പെട്ടി, സി പി ബിജിത്കുമാർ

അബുദാബി > സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ 2024 - 2026 പ്രവർത്തനകാലയളവിലേക്കുള്ള ഭരണസമിതിയെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു. സൂരജ് പ്രഭാകർ (ഉപദേശകസമിതി ചെയർമാൻ), എ കെ ബീരാൻകുട്ടി (ചെയർമാൻ), സഫറുള്ള പാലപ്പെട്ടി (പ്രസിഡന്റ്), ടി എം സലിം (വൈസ് പ്രസിഡന്റ്), സി പി ബിജിത്കുമാർ (സെക്രട്ടറി), ടി ഹിദായത്തുള്ള (ജോയിന്റ് സെക്രട്ടറി), എ പി അനിൽകുമാർ (കൺവീനർ), എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

മലയാളം അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ മേഖലകളുടെ കോർഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെന്റർ), ബിൻസി ലെനിൻ (അബുദാബി മലയാളി സമാജം), രമേശ് ദേവരാഗം (അബുദാബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്‌റ) എന്നിവരെയും 17 അംഗ ഉപദേശകസമിതിയെയും 15 അംഗ വിദഗ്ധസമിതിയെയും 31 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു. അബുദാബി ചാപ്റ്ററിനു കീഴിൽ നൂറാമത് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചിരുന്നു. 114 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top