25 November Monday

കുവൈറ്റിൽ കോവിഡ് ബാധിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021

കുവൈറ്റ് സിറ്റി >കുവൈറ്റിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി മരിച്ചു. കൊട്ടാരക്കര കുരിയാനമുകൾ സ്വദേശിയും പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈത്ത് സഭാംഗവുമായ ജോസ് തോമസാണ് (49) മരിച്ചത്‌. കോവിഡ് ബാധിച്ച് ഒരു മാസമായി അൽ റാസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എ ബി ജെ എൻജിനിയറിങ് ആൻഡ്‌ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനാണ്‌. കുവൈറ്റ് സബാ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ബീന ജോസാണ് ഭാര്യ. മൂന്നു മക്കളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top