22 December Sunday

മലയാളി വീട്ടമ്മ സലാലയിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

സലാല > രാജസ്ഥാനിൽ സ്ഥിരതാമസമാക്കിയ മലയാളി വീട്ടമ്മ സാറ സാബു ജോൺ(58) സലാലയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ത്വാഖയിൽ വെച്ചാണ് മരണം. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് സാബു ജോൺ:  (ഇലക്ട്രീഷ്യൻ) മകൾ: അഞ്ജലീന (ഇന്ത്യൻ സ്കൂൾ  പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി). കൈരളി സലാലയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തികരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്  ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top