23 December Monday

ഒമാൻ ദേശീയ ദിനം; മലയാളി റൈഡേഴ്‌സ് മസ്കത്ത് സൈക്ലിങ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

മസ്കത്ത് > ഒമാന്റെ  54ാം ദേശീയദിനത്തിന്റെ ഭാഗമായി മലയാളി റൈഡേഴ്‌സ് മസ്കത്ത് 54 കിലോമീറ്റർ സൈക്ലിങ് സംഘടിപ്പിച്ചു. 11 ഓളം അംഗങ്ങൾ പങ്കെടുത്തു. രാവിലെ ഖുറം ബീച് റൗണ്ടബൗട്ടിൽ നിന്നും ആരംഭിച്ച് അൽ മൗജ് റൗണ്ട് എബൗട്ട് വരെയും തിരിച് ഖുറം ബീച്ച് റൗണ്ട് എബൗട്ട് വരെയുമായിരുന്നു റൈഡ്.

ആരോഗ്യ പരിപാലത്തിനൊപ്പം ഒമാൻ നടത്തുന്ന പരിസ്ഥിതി സംരക്ഷണത്തിന് പ്രോത്സാഹനം നൽകാൻ കാർബൺ ഉപയോഗം പരമാവധി കുറക്കേണ്ടതുണ്ടെന്നും അതുകൊണ്ട് സൈക്കിൾ പോലുള്ള യാത്രാ മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് റൈഡ് സംഘടിപ്പിക്കുന്നതെന്നും മലയാളി റൈഡേഴ്‌സ് മസ്കത്ത് പറ‍ഞ്ഞു. ജനുവരിയിൽ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചും മലയാളി റൈഡേഴ്‌സ് എഴുപത്തിയഞ്ച് കിലോമീറ്റർ സൈക്ലിങ് നടത്തിയിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top