22 December Sunday

മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ഉനൈസ്

വേങ്ങര> സൗദി അറേബ്യയിലെ ബുറൈദയിലുണ്ടായ വാഹനാപകടത്തിൽ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര വലിയോറ ഇല്ലിപ്പിലാക്കൽ കല്ലൻ ഹുസൈൻ കുട്ടിയുടെ മകൻ ഉനൈസ് (29) ആണ് മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചോടെയായിരുന്നു അപകടം.

ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ചാണ് മരണം. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കബറടക്കും. ഉമ്മ: ഖദീജ. ഭാര്യ: കൊല്ലം തൊടിക ജസീല. മക്കൾ: ലസിൻ, ലുജൈൻ. സഹോദരങ്ങൾ: ത്വയ്യിബ്, നസൽ, ഫാത്തിമ ജന്നത്ത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top