17 September Tuesday

ഖത്തറിന്റെ കരുതലിന് നന്ദിപറഞ്ഞ് മൽഖ റൂഹിയുടെ രക്ഷിതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ദോഹ > കുഞ്ഞു മൽഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ പ്രവാസലോകത്തിന്റെ സ്‌നേഹവും കരുതലും കടലായി ഒഴുകിപ്പോൾ ഖത്തറിൽ പിറന്നത്‌ പുതുചരിത്രം. സമ്പാദ്യ​ക്കു​ടു​ക്ക പൊ​ട്ടി​ച്ചും ആ​ഘോ​ഷ​ങ്ങ​ൾ​ ഒഴിവാക്കി​യും ബിരിയാണി ചലഞ്ചും ചിത്രരചനാ ചലഞ്ചും ഒക്കെയായി കരുണ വറ്റാത്ത മനുഷ്യരൊന്നിച്ചപ്പോൾ അ​ഞ്ചുമാ​സ​ത്തി​ൽ സ​മാ​ഹ​രി​ച്ച​ത് 74.56 ല​ക്ഷം ഖത്തർ റി​യാ​ൽ (ഏകദേശം 17.13 കോ​ടി രൂ​പ).
 
മൽഖ റൂഹിയുടെ പിതാവ് റിസാൽ റഷീദ് ഖത്തറിന്റെ കരുതലിന് നന്ദി പറഞ്ഞു. മൽഖയുടെ ധനസമാഹരണത്തിൽ പങ്കെടുത്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നന്ദി പറഞ്ഞുകൊണ്ട് റിസാൽ പറഞ്ഞു. ടൈപ്പ് 1 സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ചികിത്സിക്കുന്നതിനായി  ജീൻ റീപ്ലേസ്മെൻ്റ് തെറാപ്പിയും ചില വിലകൂടിയ മരുന്നുകളും അടിയന്തിരമായി ആവശ്യമായതിനാൽ ഏപ്രിലിൽ ഖത്തർ ചാരിറ്റി (ക്യുസി) ഇതിനായി ധനസമാഹരണക്യാമ്പയിൻ  ആരംഭിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top