22 December Sunday

മംഗഫ് തീപിടുത്തം; 2 മലയാളികൾ ഉൾപ്പടെ 8 പേർക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കുവൈത്ത് സിറ്റി> മംഗഫിൽ കഴിഞ്ഞ മാസം 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിൽ അറസ്റ്റിലായ 8 പ്രതികൾക്കും ജാമ്യം അനുവദിച്ചു. 300 ദിനാർ വീതം കെട്ടി വെക്കണമെന്ന നിബന്ധനയിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഒരു കുവൈത്ത് പൗരനും 3 ഇന്ത്യക്കാർക്കും 4 ഈജിപ്തുകാർക്കുമാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചവരിൽ 2 പേർ മലയാളികളാണ്. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ പ്രതികൾ കുറ്റം നിഷേധിക്കുകയും തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസിൽ വിചാരണ ആരംഭിക്കുന്ന തിയതി ഉടൻ നിശ്ചയിക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top