കുവൈത്ത് സിറ്റി > മഞ്ഞപ്പട കുവൈത്ത് വിങ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ അണ്ടർ 18 വിഭാഗത്തിൽ മഞ്ഞപ്പട എഫ്സിയും അണ്ടർ 15 വിഭാഗത്തിൽ ലോർഡ്സ് അക്കാദമിയും ജേതാക്കളായി. പി എ എസ് സബാഹിയ ഫുട്ബോൾ മൈതാനത്ത് നടന്ന മത്സരങ്ങൾ കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി താരങ്ങളായ സൗദ് അൽ ഹജ്‌റിയും അലി അൽ ഫയെസും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ മംഗഫ് ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗൾഫ് ഇന്ത്യൻ സ്കൂൾ ഫഹഹീൽ അണ്ടർ 18 വിഭാഗത്തിലും അണ്ടർ 15 വിഭാഗത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂളും മൂന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 18 വിഭാഗത്തിൽ ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ ഫഹദ് മികച്ച കളിക്കാരനായി. മികച്ച ഗോൾകീപ്പറായി മഞ്ഞപ്പട എഫ്സിയുടെ അലനും കൂടുതൽ ഗോൾ നേടിയ താരമായി മഞ്ഞപ്പട എഫ്.സിയുടെ ആൽബിനും തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 15 വിഭാഗത്തിൽ മികച്ച താരമായി ലോഡ്സ് അക്കാദമിയുടെ ആരോൺ, മികച്ച ഗോൾ കീപ്പറായി ലോഡ്സ് അക്കാദമിയുടെ അസ്‌ടൺ, കൂടുതൽ ഗോൾ നേടിയ താരമായി ഇന്ത്യൻ സെൻട്രൽ സ്കൂളിന്റെ ഫർകാൻ ഖാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..