29 December Sunday

മാസ് അജ്‌മാൻ മേഖല സ്പോർട്സ് കമ്മിറ്റി ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

ഷാർജ > മാസ് അജ്‌മാൻ മേഖല സ്പോർട്സ് കമ്മിറ്റി ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. അജ്‌മാൻ അൽ മദീന സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന മത്സരം മേഖല സെക്രട്ടറി ബഷീർ കാലടി ഉദ് ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ സുനിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജോ:കൺവീനർ നാസിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ സ്പോർട്സ് കോർഡിനേറ്റർ ജമാൽ വാരിയത്ത്, മേഖല പ്രസിഡന്റ്‌ രതീഷ്, മേഖല ട്രഷറർ പ്രസൂദൻ, മാസ് മുൻ സെൻട്രൽ സെക്രട്ടറി ബി കെ മനു, എന്നിവർ സംസാരിച്ചു. അജ്‌മാൻ ജോ:കൺവീനിയർ രാജേഷ് നന്ദി അറിയിച്ചു. മത്സരത്തിൽ കരാമ യൂണിറ്റ് ഒന്നാം സ്ഥാനവും ബുസ്ഥാൻ യൂണിറ്റ് രണ്ടാം സ്ഥാനവും, ഉം അൽ ക്വയ്‌ൻ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയിച്ചവർക്കുള്ള ട്രോഫികൾ CC, മേഖല നേതാക്കന്മാർ വിതരണം ചെയ്തു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top