08 September Sunday

മാസ് റോള മേഖല സാഹിത്യവിഭാഗം വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ഷാർജ > മാസ് റോള മേഖല സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ചുനടന്ന പരിപാടിയിൽ യുഎഇയിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഇ കെ ദിനേശൻ, മാധ്യമപ്രവർത്തകനും നോവലിസ്റ്റുമായ നാസർ ബേപ്പൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ, മാസ് റോള മേഖല സെക്രട്ടറി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. എം ഒ രഘുനാഥ് അധ്യക്ഷതവഹിച്ച ചടങ്ങിൽ മുസ്തഫ കുറ്റിപ്പുറം സ്വാഗതവും വിനോദ് കൂവേരി നന്ദിയും രേഖപ്പെടുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top