27 December Friday
ഗൗരിലക്ഷ്മിയുടെ ജി എൽ ബാൻഡ് മ്യൂസിക്കൽ ഫ്യൂഷൻ ഒരുക്കും

"മാസ് വൈബ്സ് 2024" നവംബർ 23ന് ഷാർജ എക്സ്പോ സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ഷാർജ > "മാസ് വൈബ്സ് 2024" നവംബർ 23ന്  ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന സദസ്സിൽ വച്ച് പരിപാടിയുടെ ബ്രോഷർ പ്രകാശനം അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര ഗായകൻ അതുൽ നറുകരക്ക് നൽകി നിർവഹിച്ചു. മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷയായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതവും വൈസ് പ്രസിഡന്റ് റെജി ചാക്കോ നന്ദിയും പറഞ്ഞു.

മാസ് സ്ഥാപക പ്രസിഡന്റ് ടികെ അബ്ദുൽ ഹമീദ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, മാസ് കലാവിഭാഗം സെൻട്രൽ കോഓർഡിനേറ്റർ പ്രമോദ് , "മാസ് വൈബ്സ് 2024"  ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അംബിക്കാന, ജനറൽ കൺവീനർ സുരേഷ് നമ്പലാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

ഗായിക ഗൗരി ലക്ഷ്മിയുടെ ജിഎൽ ബാൻഡിന്റെ മ്യൂസിക്കൽ ഫ്യൂഷൻ  ആണ് "മാസ്‌ വൈബ്സ് 2024" ന്റെ മുഖ്യ ആകർഷണം.
മാസ് വൈബ്സ് 2024 ബ്രോഷർ പ്രകാശനം അതുൽ നറുകര, നിസാർ തളങ്കര, അബ്ദുൽ ഹമീദ്, ശ്രീപ്രകാശ്, മാസ് ഭാരവാഹികൾ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top