24 December Tuesday

ദുബായിലെ മഷ്റഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ദുബായ് > ദുബായ് മെട്രോ റെഡ് ലൈനിലുള്ള മഷ്റഖ് സ്റ്റേഷന് ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു.
മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇൻ്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ ഷെയ്ഖ് സായിദ് റോഡിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

സ്വകാര്യമേഖലയുടെ പിന്തുണയോടെ പൊതു സംരംഭങ്ങൾ മെച്ചപ്പെടുത്താനും ദുബായുടെ ആഗോള മത്സരക്ഷമതയ്ക്ക് സംഭാവന നൽകാനും സാധിക്കും എന്നതിനു ഉദാഹരണമാണ് ഇതെന്ന് ആർടിഎയുടെ റെയിൽ ഏജൻസി സിഇഒ അബ്ദുൾ മൊഹ്‌സെൻ ഇബ്രാഹിം കൽബത്ത് പറഞ്ഞു.

പ്രമുഖ കമ്പനികൾക്കും സംരംഭകർക്കും അവരുടെ ബ്രാൻഡുകൾ പ്രദർശിപ്പിക്കാനും പ്രമോട്ട് ചെയ്യാനും ദുബായ് എമിറേറ്റ് പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നുണ്ട്. ദുബായ് മെട്രോ സ്റ്റേഷനുകൾ കമ്പനികൾക്കും നിക്ഷേപകർക്കും പരസ്യ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അബ്ദുൾ മൊഹ്‌സെൻ പറഞ്ഞു.

ഈ നാഴികക്കല്ലിൽ അഭിമാനം ഉണ്ടെന്ന് ഇൻഷുറൻസ്മാർക്കറ്റിന്റെ സ്ഥാപകനും സിഇഒയുമായ അവിനാഷ് ബാബർ പറഞ്ഞു. മെട്രോ യാത്രക്കാർ പേരുമാറ്റം ശ്രദ്ധിക്കണമെന്ന് ആർടിഎ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top