10 October Thursday

അബുദാബിയിൽ മെഗാ മ്യൂസിക്കല്‍ ആന്റ് കോമഡി ഷോ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

അബുദാബി : ഇന്ത്യ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റര്‍ ഒരുക്കുന്ന  സിനിമാ താരങ്ങൾ അണിനിരക്കുന്ന മെഗാ മ്യൂസിക്കല്‍ ആന്റ് കോമഡി ഷോ ഇന്ന് (വെള്ളിയാഴ്ച) രാത്രി എട്ടുമണിക്ക് അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് ഇന്ത്യ സോഷ്യൽ സെന്റർ സംഘടിപ്പിച്ച നാലായിരത്തിലേറെ പേര് പങ്കെടുത്ത ഓണസദ്യ, അംഗങ്ങളുടെ ഓണാഘോഷം, തിരുവാതിര മത്സരം, നടൻ കലാരൂപങ്ങളുടെ അവതരണം, ഓണക്കളികൾ എന്നിവയുടെ തുടർച്ചയായാണ് പൊന്നോണം-2024 മെഗാ ഷോ സെന്റർ ഒരുക്കുന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായകന്‍ അഫ്‌സല്‍ ഇസ്മായില്‍, അഖില ആനന്ദ്, പ്രണവം ശശി, കബീര്‍, ഫര്‍ഹാന്‍ നവാസ്, ശ്രീജിത്ത് പെരുമന തുടങ്ങിയവര്‍ ഷോ നയിക്കും. വിവിധ പരിപാടികള്‍ സംഘടിപ്പിച്ചാണ് ഈ വര്‍ഷത്തെ ഓണം ഐ.എസ്.സി. ആഘോഷിക്കുന്നത്.  ഐ.എസ്.സി. റൂഫ് ടോപ്പിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് മെഗാ മ്യൂസിക്കല്‍ ആന്റ് കോമഡി ഷോ അരങ്ങേറുക.

ടിക്കറ്റിലൂടെയായിരിക്കും പ്രവേശനം. ഐ എസ് സി അംഗങ്ങൾക്കും കുടുംബങ്ങൾക്കും അൻപത് ശതമാനം നിരക്കിൽ ടിക്കറ്റുകൾ നൽകും. പരിപാടിയുടെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും 02-673 0066 നമ്പരില്‍ ബന്ധപ്പെടാം.ഐ.എസ്.സി. പ്രസിഡന്റ് ജയറാം റായ് എം, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, ട്രഷറര്‍ ദിനേഷ് പൊതുവാള്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top