അൽകോബാർ > നവോദയ സാംസ്കാരിവേദി കിഴക്കൻ പ്രവിശ്യ, സൌദിയുടെ കോബാർ റീജിയണൽ കമ്മിറ്റിക്ക് കീഴിലുള്ള തുക്ബ, കോബാർ, റാക്ക, സെക്കൻഡ് സനയ്യ ഏരിയ കമ്മിറ്റികളും കോബാർ കുടുംബവേദി ഏരിയയും സംയുക്തമായി നവംബർ മിസ്റ്റ് 2024 എന്ന പേരിൽ മെഗാ മ്യൂസിക്കൽ എന്റർടെയിൻമെന്റ് ഷോ സംഘടിപ്പിക്കുന്നു.
ഇആർ ഇവന്റ്സിന്റെ ബാനറിൽ സൗദി എന്റർടെയിൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് പരിപാടി നടത്തുന്നത്. ഗായകരായ സയനോര ഫിലിപ്പ്, അൻവർ സാദത്ത്, ലിബിൻ സ്കറിയ, ദേവിക ബാബുരാജ് എന്നിവർ പങ്കെടുക്കും. നവോദയയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികളും, കിഴക്കൻ പ്രവിശ്യയിലെ വിവിധ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത-നൃത്യങ്ങളും, നസീബ് കലാഭവൻ അവതരിപ്പിക്കുന്ന മിമിക്രിയും ഉണ്ടാകും.
നവംബർ 22ന് വെള്ളിയാഴ്ച ദമ്മാം കോബ്ര അമ്യൂസ്മെൻറ് പാർക്കിൽ വെച്ചാണ് പരിപാടി നടക്കുന്നത്. വൈകുന്നേരം 4.30നു വിവിധ പരിപാടികളോടെ ഷോ ആരംഭിക്കും. പരിപാടി നടക്കുന്ന ദിനമായ നവംബർ 22ന് അമ്യൂസ്മെൻറ് പാർക്കിലുള്ള എല്ലാ റൈഡുകൾക്കും ഗെയിമുകൾക്കും 50% മുതൽ 75% വരെ ഡിസ്കൗണ്ട് നൽകുന്നതാണെന്ന് പാർക്ക് അധികൃതർ അറിയിച്ചു.
വിദ്യാധരൻ കോയാടൻ, ചെയർമാൻ, നിഹാസ് കിളിമാനൂർ, ജനറൽ കൺവീനർ, പവനൻ മൂലക്കീൽ, രാജേഷ് ആനമങ്ങാട് രക്ഷാധികാരികൾ, അനു രാജേഷ് ജോയിൻ കൺവീനർ, ഹമീദ് മാണിക്കോത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..