ദുബായ് > കേരളപിറവിയുടെ ഓർമകൾ പങ്കുവച്ച് തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് യുഎഇ ചാപ്റ്റർ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ മാഗ്റ്റ 'കേരളീയം 2024' സംഘടിപ്പിച്ചു. ദുബായ് ദേ സ്വാഗത് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങ് അക്കാഫ് ജനറൽ സെക്രട്ടറിയും മാഗ്റ്റ മുഖ്യ രക്ഷാധികാരിയുമായ വി എസ് ബിജുകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എംജി അലുമ്നി ഉപദേശക സമിതി അംഗങ്ങളായ ശ്യാം വിശ്വനാഥനെയും അഡ്വ. മനു ഗംഗാധരനെയും ആദരിച്ചു.
മാഗ്റ്റയുടെ പുതിയ ലോഗോ പ്രകാശനവും വേദിയിൽ നടത്തുകയുണ്ടായി. അംഗങ്ങൾ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ കേരളീയത്തിന്റെ മാറ്റുകൂട്ടി. ചെയർമാൻ മഹേഷ് കൃഷ്ണൻ, പ്രസിഡന്റ് ലാൽ രാജൻ, സെക്രട്ടറി സജി എസ് പിള്ള, ട്രഷറർ ബിജുകൃഷ്ണൻ, വൈസ് പ്രസിഡന്റമാരായ ഡയാന, പുഷ്പ്പ മഹേഷ്, ജോയിന്റ് സെക്രട്ടറിമാരായ രശ്മി നിഷാദ്, സംഗീത, ജോയിന്റ് ട്രഷറർ വിദ്യ, കൂടാതെ ഇന്നലത്തെ പ്രോഗ്രാം ജനറൽ കൺവീനർ സുമേഷ് എസ് കെ, ജോയിന്റ് കൺവീനർമാരായ ഷൈജു, നിഷാദ്, ശ്രീജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അക്കാഫ് ഭാരവാഹികളായ അഡ്വ. ഹാഷിക് തൈക്കണ്ടി, അഡ്വ. ബക്കർ അലി, മനോജ് കെ വി, അനൂപ് അനിൽ ദേവൻ, രഞ്ജിത് കോടോത്, ഫിറോസ് അബ്ദുള്ള, വിദ്യ പുതുശ്ശേരി, രശ്മി ഐസക് , അബ്ദുൾ സത്താർ , ഷക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..