01 October Tuesday

മിനാ - കേളി ഫുട്‌ബോൾ ക്വാട്ടർ ഫൈനൽ ലൈനപ്പായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

റിയാദ് > കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്‌ "മിന - കേളി സോക്കർ 2024"ഫുട്‌ബോൾ ടൂർണമെന്റിന്റെ രണ്ടാംവാര മത്സരങ്ങൾ പൂർത്തിയായി. എട്ട് ടീമുകളടങ്ങുന്ന  ക്വാട്ടർ ഫൈനൽ ടീം ലൈനപ്പായി.

രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ അൽഖർജ് നൈറ്റ് റൈഡേഴ്‌സ്‌ ഫുട്‌ബോൾ ക്ലബും ഫെഡ് ഫൈറ്റെഴ്സും തമ്മിൽ ഏറ്റുമുട്ടി.  ഏകപക്ഷീയമായ അഞ്ച്‌ ഗോളുകൾക്ക്‌ ഫെഡ് ഫൈറ്റേഴ്സ് വിജയിച്ചു. നാല് ഗോൾ നേടിയ ഫെഡ് ഫൈറ്റേഴ്സ് താരം മുർഷിദിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

രണ്ടാമത്തെ  മത്സരത്തിൽ കെന്റിൽ നൈറ്റ് ട്രേഡിങ്ങ് കമ്പനി റിയൽ കേരള എഫ്സിയും സോഫ ഗ്രൂപ്പ് അൽ ഖർജും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് റിയൽ കേരള എഫ്സി വിജയിച്ചു. കേരള എഫ് സി താരം നജീബിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

ഡബ്ലുഎംഎഫും ഫാൽക്കൺ സ്‌റ്റാർ എഫ്സി ഹോത്തയും തമ്മിൽ മാറ്റുരച്ച മൂന്നാമത്തെ  മത്സരത്തിൽ ഒന്നിനെതിരെ  രണ്ട് ഗോളുകൾക്ക് ഡബ്ലുഎംഎഫ് വിജയിച്ചു. മികച്ച കളിക്കാരനായി ഗോൾ കീപ്പറായ സാബുവിനെ തിരഞ്ഞെടുത്തു.

റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷ്യനിലെ റഫറിമാരാണ് കളികൾ  നിയന്ത്രിച്ചത്. ഒക്ടോബർ മൂന്നിന് ക്വാർട്ടർ ഫൈനൽ  മത്സരങ്ങൾ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top