റിയാദ് > കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് "മിന - കേളി സോക്കർ 2024"ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ അടുത്ത ആഴ്ച നടക്കും. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ ക്വാട്ടർ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യ എഫ്സി, ലാന്റേൺ എഫ്സി, റിയൽ കേരള എഫ്സി, അൽഖർജ് നൈറ്റ് റൈഡേഴ്‌സ് എന്നിവർ സെമിഫൈനലിൽ കടന്നു.
ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ ഫ്യൂച്ചർ മൊബൈലിറ്റി യൂത്ത് ഇന്ത്യ എഫ്സിയും ഫെഡ് ഫൈറ്റർസ് റിയാദും തമ്മിൽ മാറ്റുരച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് യൂത്ത് ഇന്ത്യ വിജയിച്ചു. വിർച്വൽ സൊലൂഷ്യൻ ലോജിസ്‌റ്റിക് സുലൈ എഫ് സി - അൽ ഹവാസിം സ്വീറ്റ്‌സ് ലാന്റെൺ എഫ് സിയും തമ്മിൽ മാറ്റുരച്ച രണ്ടാമത്തെ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ അത്യന്തം വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി ലാന്റേൺ എഫ് സി സെമിയിൽ കടന്നു.
കാന്റിൽ നൈറ്റ് ട്രെയ്‌ഡേഴ്സിങ്ങ് കമ്പനി റിയൽ കേരള എഫ് സിയും റെഡ്സ്റ്റാറും എഫ്സിയും തമ്മിലുള്ള മൂന്നാമത്തെ മത്സരത്തിൽ ഒരു ഗോളിന് റിയൽ കേരള എഫ്‌സി വിജയിച്ചു. അൽഖർജ് നൈറ്റ് റൈഡേഴ്സ് റിയാദ് ബ്ലാസ്റ്റേഴ്സും ഡബ്ല്യൂ എം എഫ് അൽഖർജും തമ്മിൽ മാറ്റുരച്ച നാലാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് അൽഖർജ് നൈറ്റ് റൈഡേഴ്‌സ് വിജയം കരസസ്ഥമാക്കി. ഒക്ടോബർ പത്തിന് നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ യൂത്ത് ഇന്ത്യ എഫ്സി ലാന്റേൺ എഫ്സിയേയും റിയൽ കേരള എഫ് സി അൽഖർജ് നൈറ്റ് റൈഡേഴ്‌സിനെയും നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..