20 December Friday

മിന- കേളി സോക്കർ 2024; കിരീടം റിയൽ കേരളയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

റിയാദ് > കേളി കലാസാംസ്‌കാരിക വേദി അൽഖർജ് എരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് "മിന കേളി- സോക്കർ 2024"ഫുട്‌ബോൾ ടൂർണമെന്റിൽ  കാൻഡിൽ നൈറ്റ്‌ ട്രേഡിങ്ങ് കമ്പനി റിയൽ കേരള എഫ്സി ജേതാക്കളായി. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ ഫ്യൂച്ചർ മോബിലിറ്റി യൂത്ത് ഇന്ത്യ എഫ്സിയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് റിയൽ കേരള കിരീടം നേടിയത്.

ഫൈനലിലെ മികച്ച കളിക്കാരനായി മുബഷിറിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുത്ത റിയൽ കേരളയുടെ ഷഹജാസും, ഏറ്റവും നല്ല ഗോൾ കീപ്പറായി യൂത്ത് ഇന്ത്യൻ താരം ഷാമിൽ സലാമും, ബെസ്റ്റ് ഡിഫറന്റർ ആയി യൂത്ത് ഇന്ത്യൻ താരം നിയാസും, ലാസ്റ്റ് ഗോൾ അടിച്ച റിയൽ കേരള താരം ഷഹജാസും, ട്രോഫികൾ ഏറ്റു വാങ്ങി. റിയൽ കേരളയുടെ നജീബ്, യൂത്ത് ഇന്ത്യൻ താരം അഖിൽ എന്നിവർ ടൂർണമെന്റിൽ നാലുഗോളുകൾ വീതം നേടി ടോപ്പ് സ്കോറർമാരായി.

റണ്ണറപ്പായ ടീം യൂത്ത് ഇന്ത്യക്ക് ഏരിയ കമ്മറ്റി അംഗം ബഷീർ, സിറ്റി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മൊഹ്സിന്‍ എന്നിവർ മെഡലുകളും, അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും  ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടവും ചേർന്ന് ട്രോഫിയും വിതരണം ചെയ്തു. റൗള ഹോട്ടൽ എം ഡി അബുബക്കർ പ്രൈസ് മണിയും കൈമാറി.

വിജയികളായ റിയൽ കേരളക്ക്  കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി  മെഡലുകളും കേളി രഷാധികാരികാരി സമിതി അംഗങ്ങളായ ജോസഫ്‌ ഷാജി, ഷമീർ കുന്നുമ്മൽ എന്നിവർ ട്രോഫിയും,പ്രൈസ് മണി മിന മാർട് പ്രതിനിധികളും കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top