22 December Sunday

ടോസ്റ്റ്മാസ്റ്റേഴ്സ് ഖത്തർ ഡിസ്ട്രിക്ട് ആദ്യ വനിതാ ഡയറക്ടർക്ക് മൈൻഡ്ട്യൂണിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ദോഹ > മൈൻഡ്ട്യൂൺ ഇക്കോവേവ്സ് ഖത്തർ “കേരളപ്പിറവി” ദിനാഘോഷ ചടങ്ങിൽ ഡിസ്ടിക്റ്റ് 116 ഖത്തർ ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷണൽ ആദ്യ വനിതാ ഡയറക്ടറായ മലയാളി കൂടിയായ സബീന എം കെയെ മൈൻഡ്ട്യൂൺ ഇക്കോ വേവ്സ് ഖത്തർ കമ്മ്യൂൺ ചെയർമാൻ മുത്തലിബ് മട്ടന്നൂർ ആദരിച്ചു.ചടങ്ങിൽ മൈൻഡ്ട്യൂൺ ഇക്കോ വേവ്സ് ഗ്ലോബൽ സെക്രട്ടറി ജനറൽ മശ്ഹൂദ് വി സി, വൈസ് ചെയർമാൻ ബൈജു പി മൈക്കിൾ, ജാഫർ മുറിച്ചാണ്ടി, മൈൻഡ് ട്രയിനറും ഹാപ്പി ലൈഫ് കോച്ചുമായ സി എ റസാഖ്, വി സി  അബ്ദുള്ള പൊയിൽ, അബ്ദുള്ള വി പി, ബഷീർ അഹമ്മദ്, ജലിൽ, ഹമീദ്, സമീൽ ചാലിയം ,ഫാറൂഖ് കണ്ണൂർ, അയ്യൂബ്ഖാൻ, മജീദ് സി എ, ഫാസില മഷ്ഹൂദ്, റസിയ ഉസ്മാൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഖത്തർ മൈൻഡ്ട്യൂൺ രക്ഷാധികാരി ഉസ്മാൻ കല്ലൻ, കേരളപ്പിറവി ഗാനം രചിച്ച അലവി വയനാട് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളപ്പിറവി ആഘോഷത്തിൽ മൈൻഡ്ട്യൂണിന്റെ ഹൃദയരാഗ സമർപ്പണവും നടക്കുകയുണ്ടായി. മാത്ത് ഗീക്ക് സംരംഭക കൂടിയായ അജീന പരിപാടിക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top