22 November Friday

യുവാക്കളെ ശാക്തീകരിക്കണമെന്ന് യുവജനകാര്യ സഹമന്ത്രി യുഎഇ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

അബുദാബി > രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിലേക്കും ആഗോള മത്സരക്ഷമതയിലേക്കും സംഭാവന നൽകുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ യുവാക്കളെ ശാക്തീകരിക്കണമെന്ന് യുവജനകാര്യ സഹമന്ത്രി ഡോ സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദി പറഞ്ഞു. രാജ്യാന്തര യുവജന ദിനത്തോടനുബന്ധിച്ച് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എമിറാത്തി യുവാക്കളെ പ്രാദേശികമായും ആഗോളതലത്തിലും ചിന്തയിലും മൂല്യങ്ങളിലും ഏറ്റവും പ്രമുഖരായ മാതൃകയാക്കി മാറ്റാൻ ലക്ഷ്യമിടുന്ന 'നാഷനൽ യൂത്ത് അജണ്ട 2031' ആരംഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ വർഷത്തെ യുവജന ദിനാചരണം. എമിറാത്തി ദേശീയ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുക, എമിറാത്തി മൂല്യങ്ങൾ പരിപാലിക്കുക, ആഗോളതലത്തിൽ പോസിറ്റീവ് മാറ്റങ്ങൾ വരുത്തുക, ആഗോള മാതൃകയാക്കുക, നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടുക, ഉയർന്ന ആരോഗ്യവും ജീവിത നിലവാരവും ആസ്വദിക്കുക എന്നീ അഞ്ച് തന്ത്രപരമായ ലക്ഷ്യങ്ങളാണ് യുവാക്കൾക്കായി  അജണ്ടയിലുള്ളത്. സുസ്ഥിര വികസനത്തിനായി ഡിജിറ്റൽ ടൂളുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് യുവാക്കളെ ശാക്തീകരിക്കുന്നതിൽ യുഎഇയുടെ പുരോഗതി ഡോ. അൽ നെയാദി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top