22 December Sunday

ഐഎസ്ബി- എപിജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വിസ് : ആറ് ടീമുകൾ ഫൈനലിൽ പ്രവേശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

മനാമ > മദർകെയർ ഐഎസ്ബി- എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റിന്റെ അഞ്ചാം സീസണിലെ  ആവേശകരമായ പ്രീ-ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച റിഫയിലെ ജൂനിയർ കാമ്പസിൽ  നടന്നു. ഫൈനൽ റൗണ്ടിലേക്ക്  ആറ് ടീമുകൾ സ്ഥാനമുറപ്പിച്ചു.  ഇബ്ൻ അൽ ഹൈതം സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമും ഏഷ്യൻ സ്‌കൂളിൽ നിന്നുള്ള രണ്ട് ടീമുകളുമാണ് ഫൈനലിൽ കടന്നത്. ഫൈനൽ ഒക്ടോബർ 18-ന് നടക്കും.

ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,   സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top