മസ്കത്ത് > ഇന്ന് രാവിലെ 11:06 ന് മസ്‌കത്ത് ഗവർണറേറ്റിലെ അൽ അമിറാത്ത് വിലായത്തിൽ റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം മസ്‌കറ്റ് നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ്. അൽ അമിറാത്ത് പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..