30 December Monday

VIDEO:- ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റിവൽ വേദിയിൽ ആവേശമുണർത്തി ദേശാഭിമാനി പവലിയൻ

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2023

മസ്കറ്റ് > ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റിവൽ 2023 (ICF) ൽ സ്ഥാപിച്ചിട്ടുള്ള ദേശാഭിമാനി പവലിയൻ  ജനശ്രദ്ധയാകർഷിക്കുന്നു. പതിനായിരങ്ങൾ പങ്കെടുത്ത ഫെസ്റ്റിവലിന്റെ ആദ്യദിനത്തിൽത്തന്നെ നൂറുകണക്കിന് ആളുകൾ  പവലിയൻ സന്ദർശിച്ചു കഴിഞ്ഞു.

ദേശാഭിമാനിയുടെ@ 80 എന്ന സെൽഫി സ്റ്റാൻഡ് മുഖ്യ ആകർഷണമാണ്. ദേശാഭിമാനിയുടെ ചരിത്രവഴികളിലെ നാഴികക്കല്ലുകൾ പ്രദർശിപ്പിക്കുന്ന വിഭാഗവും ശ്രദ്ധേയമായാണ് സംവിധാനം ചെയ്തിട്ടുള്ളത്. കേരളാവിംഗ് പ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന പഴയ ദേശാഭിമാനി പത്രം, ദേശാഭിമാനി വാരിക, ചിന്ത തുടങ്ങിയവയും പ്രദർശനത്തിലുണ്ട്‌.

പ്രവാസി ക്ഷേമനിധി കൗണ്ടർ, ദേശാഭിമാനി വാർഷിക വരിസംഖ്യ കൗണ്ടർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശാഭിമാനിയുമായും കേരളവുമായും ബന്ധപ്പെട്ട വസ്തുതകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട്‌.

പവലിയന്റെ പ്രവർത്തനോദ്ഘാടനം ICF 2023 ൻറെ മുഖ്യാതിഥി കെ കെ ശെലെജ ടീച്ചർ നിർവഹിച്ചു. നടൻ പി പി കുഞ്ഞികൃഷ്‌ണൻ പങ്കെടുത്തു. ഫെസ്റ്റിവെലിന്റെ രണ്ടാം ദിവസമായ ഇന്നും പവലിയൻ സജീവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top