ദുബായ് > യു എ ഇ യിലെ ചാലിശ്ശേരി നിവാസികളുടെ കൂട്ടായ്മ 'എന്റെ ചാലിശ്ശേരി' , "ചാലിശ്ശേരി ഫെസ്റ്റ്" സീസൺ 4, 2024 ഡിസംബർ 15 നു നടന്നു . ചാലിശ്ശേരി സ്വദേശിയും സിനിമ കലാസംവിധായകനുമായ അജയൻ ചാലിശ്ശേരി മുഖ്യ അതിഥിയായ പരിപാടിയിൽ കഥാകൃത്ത് അക്ബർ ആലിക്കരയെ ആദരിച്ചു. ആർ ജെ നിത്യ പരിപാടികൾ നിയന്ത്രിച്ചു. വേദിയിൽ അജയൻ ചാലിശ്ശേരി ലൈവായി വരച്ച എൺപതുകളിലെ ചാലിശ്ശേരി കൗതുകകരമായി.
എന്റെ ചാലിശ്ശേരിയുടെ പ്രസിഡന്റ് ദീപേഷ് ചാലിശ്ശേരി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ഇസ്മായിൽ തച്ചറായിൽ അദ്ധ്യക്ഷതവഹിച്ചു. മുഖ്യാതിഥി അജയൻ ചാലിശ്ശേരി,കഥാകൃത്ത് അക്ബർ ആലിക്കര എന്നിവർ സംസാരിച്ചു.ജോയിന്റ് കൺവീനർ ഷഫീഖ് സി വി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ ഫൈസൽ പാളിക്കാട്ടിൽ നന്ദിയും പറഞ്ഞു.
കൂട്ടായ്മയിലെ അംഗങ്ങളായ കലാകാരൻമാർ അവതരിപ്പിച്ച പാട്ട്, ഡാൻസ് എന്നിവയോടൊപ്പം വടംവലി ,വിവിധ ടീമുകൾ അവതരിപ്പിച്ച തിരുവാതിരക്കളി, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, നിസാം കാലിക്കറ്റ് & ടീം അവതരിപ്പിച്ച ഗാനമേള, സ്പോട്ട് ഡബ്ബിങ് ഉൾപ്പടെ ഉള്ള വിവിധ കലാ പരിപാടികൾ ,ശിങ്കാരിമേളംഎന്നിവയും വേദിയിൽ അരങ്ങേറി.
സതീഷ് ആലിക്കര, പി എം എ ലത്തീഫ്, ഫക്രുദ്ധീൻ ആലിക്കര, അൻസാർ അറക്കൽ, നൗഷാദ് ബാവ, ഷമീർ കളത്തിൽ, നാസർ ചാലിശ്ശേരി, ബഷീർ തെക്കേപീടികയിൽ, റഷീദ് പരുവിങ്ങൽ, ഷമീർ ഇല്ലൂസ്, റിയാസ് അച്ചാരത്ത്, നസീർ പരുവിങ്ങൽ, ഫയ്‌റൂസ്, മുഹമ്മദ് സി പി പട്ടിശ്ശേരി, ഇസ്മായിൽ ഷാർജ, ഫിറോസ് ഹസ്സൻ, ഷിനോസ്, റിയാസ് മൈലാടിക്കുന്ന് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..