22 December Sunday

നൈനാൻ കെ ഉമ്മൻ സർവകക്ഷി അനുസ്മരണ യോഗം ഇൻകാസ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

സലാല > നൈനാൻ കെ ഉമ്മനെ സർവ്വകക്ഷി അനുസ്മരണ യോഗം ഇൻകാസ് ദോഫാർ  റീജനലിന്റെ നേതൃത്വത്തിൽ ടോപ്പാസ് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. ദീർഘകാലമായി സലാല അൽ കത്തേരി കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. അധ്യക്ഷൻ ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

സലാലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.  ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ്  ഡോക്ടർ സനാതനൻ  ഉദ്ഘാടനം ചെയ്തു. 

ലോക കേരള  സഭ അംഗം  പവിത്രൻ കാരായി, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ വൈസ് പ്രസിഡന്റ്‌ സണ്ണി ജേക്കബ്, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ അംഗം ഡോ. ഹൃദ്യ എസ് മേനോൻ, മലയാള വിഭാഗം കൺവീനർ എ പി കരുണൻ, കേരള വിഭാഗം കൺവീനർ  ഡോ ഷാജി പി ശ്രീധർ, കൈരളി സലാല പ്രസിഡൻ്റ്  ഗംഗാധരൻ അയ്യപ്പൻ, ഇഖറ സെന്റർ പ്രസിഡന്റ്‌  സാലിഹ് തലശ്ശേരി, ടിസ്സ പ്രവർത്തകൻ  റസ്സൽ മുഹമ്മദ്‌, പ്രവാസി വെൽഫെയർ പാർട്ടി  സെക്രട്ടറി  സജീബ്  ജലാൽ, ഐ എം ഐ പ്രസിഡന്റ്‌   ഷൌക്കത്ത് അലി,  കൈരളി ട്രഷറർ ലിജോ ലാസർ,  ടോപ്പാസ് ഹോട്ടൽ ഉടമ  റിയാസ്, കെ എസ് കെ പ്രവർത്തകൻ പ്രശാന്ത് നമ്പ്യാർ, നൈനാൻ ഉമ്മന്റെ അനന്തരവൻ  രാജ്ബാബു, ഇൻകാസ് ദോഫാർ വൈസ് പ്രസിഡന്റ്‌ ഹരീഷ് കുമാർ, ട്രഷറർ  വിജയകുമാർ,  ഷിജു ജോർജ്,  ഷൈൻ അബ്ദുൽകലാം,  ഷറഫുദ്ധീൻ, വനിതാ സെക്രട്ടറി  ലക്ഷ്മി കുമാർ, ജനറൽ സെക്രട്ടറി അജി ഹനീഫ, സെക്രട്ടറി സലീം എന്നിവർ സംസാരിച്ചു .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top