22 December Sunday

നല്ലോണം 2024: സമത ആസ്‌ട്രേലിയ ഓണാഘോഷം സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

മെൽബൺ > സമത ഓസ്ട്രേലിയ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. "നല്ലോണം 2024" എന്ന പേരിൽ സംഘടിപ്പിക്കുന്ന സമതയുടെ ആദ്യ ഓണാഘോഷ പരിപാടി 2024 ഓഗസ്റ്റ് 24- രാവിലെ 9:30 മുതൽ വിക്ടോറിയയിലെ സെന്റ്‌ ജോൺസ് ഹാളിൽ നടക്കും. ഓസ്‌ട്രേലിയ പാർലിമെന്റ്‍ മെമ്പർ വിൽ ഫൗൾസ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ കലാ-സാംസ്കാരിക പരിപാടികളും,  പരമ്പരാഗത കളികളും, വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ ഭാ​ഗമായുണ്ടാകും.

വിക്ടോറിയയിലെ കേരളീയ സമൂഹത്തിന്റെ സാംസ്കാരിക സംഘടനയാണ്‌ സമത ഓസ്‌ട്രേലിയ. എല്ലാ പശ്ചാത്തലങ്ങളിലുമുള്ള ആളുകൾക്ക് ഒത്തുചേരാനും ആഘോഷിക്കാനും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പഠിക്കാനുമുള്ള മികച്ച അവസരമായിരിക്കും നല്ലോണം 2024 എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.facebook.com/profile.php
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top