18 December Wednesday

കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024

കുവൈത്ത് സിറ്റി > കുവൈത്ത് വിദേശ കാര്യമന്ത്രി അബ്ദുല്ല അൽ-യഹ്‌യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂട്ടിക്കാഴ്ച നടത്തി. കുവൈത്തിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് കുവൈത്ത് ഭരണ കൂടം നൽകി വരുന്ന പിന്തുണകൾക്ക് നരേന്ദ്ര മോദി കുവൈത്ത് വിദേശകാര്യ മന്ത്രിയോട്  നന്ദി അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിൽ  മോദി സന്തോഷം പ്രകടിപ്പിച്ചു.  

ഇരു രാജ്യത്തെ ജനങ്ങളുടെയും മേഖലയിലെ ചരിത്രപരവും ആഴത്തിൽ വേരൂന്നിയതുമായ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. പ്രധാനമന്ത്രി മോദിയെ കാണാനുള്ള അവസരം നൽകിയതിന് കുവൈത്ത് വിദേശ കാര്യ മന്ത്രി നന്ദി അറിയിച്ചു. പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അൽ-യഹ്യ ഔദ്യോഗിക ചർച്ച നടത്തി. ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്തുന്നതിനും പരസ്പര താൽപര്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ചർച്ചകൾ ഊന്നൽ നൽകി.

കുവൈത്ത് , ഇന്ത്യ ബന്ധത്തിൽ ഒരു പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തി ഉഭയകക്ഷി സഹകരണത്തിനായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതാണ് ചർച്ചകളുടെ സുപ്രധാന ഫലം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന പങ്കാളിത്തത്തെ അൽ-യഹ്‌യ പ്രശംസിച്ചു. അതേസമയം കുവൈത്തുമായുള്ള ബന്ധത്തിൽ ഇന്ത്യയുടെ അഭിമാനവും ആഴത്തിലുള്ള സഹകരണത്തിനുള്ള പ്രതിബദ്ധതയും ജയ്‌ശങ്കർ ആവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top