23 December Monday

നാഷണൽ ഫിൻസ്വിമ്മിങ് ചാമ്പ്യൻഷിപ്; തുടർച്ചയായി മൂന്നാം തവണയും ഹയാൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ദുബായ് > നാഷണൽ ഫിൻസ്വിമ്മിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ ദുബായ് ഇന്ത്യൻ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഹയാൻ ജാസിർ നാഷണൽ മെഡൽ കരസ്ഥമാക്കി. ഹയാന്റെ തുടർച്ചയായ മൂന്നാം മെഡലാണിത്.

രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടന്ന ദേശീയ അണ്ടർ വാട്ടർ നീന്തൽ മത്സരത്തിൽ രണ്ട് മെഡലുകളും 200 & 100 മീറ്റർ ബൈഫിൻ മത്സരത്തിൽ രണ്ട് വെങ്കല മെഡലുകളുമാണ് ഹയാൻ ജാസിർ നേടിയത്.

കഴിഞ്ഞ വർഷം പൂനെയിലും ഡൽഹിയിലും വെച്ച് നടന്ന മത്സരങ്ങളിൽ രണ്ട് ഗോൾഡ് മെഡലുകൾ ഉൾപ്പെടെ നാല് നാഷണൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top