19 December Thursday

വയനാട് ദുരന്തം; നവോദയ ആദരാഞ്ജലി അറിയിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ദമ്മാം> വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ നവോദയ കേന്ദ്ര കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ഇരകളായവർക്ക് അർഹമായ സാമ്പത്തിക സഹായങ്ങളും പുനരധിവാസത്തിനുള്ള നടപടികളും കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഉടൻതന്നെ ഉറപ്പാക്കണമെന്നും നവോദയ അഭ്യർഥിച്ചു.   

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷക്കെടുതി ദുരിതം വിതച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമായ ഇത്തരം മേഖലകളിലെ ദുരിതങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നവോദയ പ്രവർത്തകർ സഹകരിക്കണമെന്നും നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top