18 December Wednesday

നവോദയ കൂടുബസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ദമ്മാം> നവോദയ അൽ ഹസ്സ, ഹഫൂഫ് ഏരിയ, ഹരത്ത് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട, പത്തനംതിട്ട, കോട്ട, തൊട്ടുമ്പാട്ടു വീട്ടിൽ ബാബു ചെല്ലപ്പന്റെ കുടുംബ സഹായം ബാബുവിന്റെ വസതിയിൽ കൂടിയ യോഗത്തിൽ വച്ച് സിപിഐ എം  പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി  ഉദയഭാനു കൈമാറി. നവോദയ മുൻ രക്ഷധികാരിയും  പ്രവാസി ക്ഷേമനിധി ഡയറക്ടറുമായ ജോർജ് വർഗീസ്, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ അം​ഗം സിപിഐ എം  ജില്ലാ കമ്മിറ്റി അംഗവുമായ അജയകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി സിവി  സ്റ്റാലിൻ, സിപിഐ എം  ഏരിയ കമ്മിറ്റി അംഗം ബാബുരാജ്, നവോദയ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ജയൻ മെഴുവേലി, പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ സലിം റാവുത്തർ,  അജി മുഹമ്മദ്‌, എംകെ  കുട്ടപ്പൻ,  ഹരിദാസ്, നരേന്ദ്രൻ നായർ, പികെ സത്യവൃതൻ, നവോദയ പ്രവർത്തകരായ സന്തോഷ്‌ മാനവം, പി പദ്മകുമാർ, ഗോപകുമാർ,സജി പന്തളം, അജയകുമാർ, അഡ്വ. സുജാ ജയൻ എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top