20 December Friday

ഹായിൽ നവോദയ കലാസാംസ്കാരിക വേദിയുടെ കുടുംബ സംഗമവും യാത്രയയപ്പും

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ജിദ്ദ> ഹായിൽ നവോദയയുടെ വനിതാ വേദി കൺവീനറും സെൻട്രൽ കമ്മറ്റി അംഗവുമായിരുന്ന ബിൻസി സാമുവലിന് യാത്രയയപ്പ് നൽകി.

ജീവകാരുണ്യ രംഗത്തെ സ്തുത്യർഹമായ സേവനം നടത്തിവന്ന  ബിൻസി സാമുവൽ  ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം സൗദി അറേബ്യയിലെ ഹായിലിലെ പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. പരിപാടിയിൽ നവോദയ വൈസ്‌ പ്രസിഡണ്ട്  രാജേഷ് തലശേരിഅധ്യക്ഷനായി. മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ഹായിലിലെ ജീവകാരുണ്യ പ്രവർത്തകൻ ചഹൻഷാറഹ്മാൻ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജസീൽ കുന്നക്കാവ്, സോമരാജ് ഏലംകുളം, മുസ്തഫ മുക്കം, ഫൈസൽ കാവുംപടി, മൻസൂർ ചെറുവഞ്ചേരി, അരുൺകുമാർ, ഗഫാർ, യൂനിറ്റ് സിക്രട്ടറി സന്തോഷ് കുമാർ, സിറ്റി യൂനിറ്റ് പ്രസിഡണ്ട് മൊയ്‌നു വല്ലപ്പുഴ, സിറ്റി ഏരിയ കമ്മറ്റി അംഗം സത്താർ പുന്നാട്, സിസ്റ്റർ സ്മിത എന്നിവർ ആശംസകൾ നേർന്നു. നവോദയ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം രക്ഷാധികാരി സുനിൽ മാട്ടൂൽ ബിൻസിക്ക്‌ നൽകി. പ്രശാന്ത് കുത്തുപറമ്പ് സ്വാഗതവും  സെക്രട്ടറി ഹർഷാദ് കോഴിക്കോട് നന്ദിയും  പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top