20 December Friday

സജിം അബൂബക്കറിന്റെ നവോദയ കുടുംബ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ദമ്മാം > സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരികവേദി  ഖോബർ ഏരിയ കമ്മറ്റി അംഗമായിരിക്കെ മരണമടഞ്ഞ സജിം അബൂബക്കറിന്റെ കുടുംബ സഹായം കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ കുടുംബത്തിന് കൈമാറി. പരേതന്റെ  തിരുവനന്തപുരത്തുള്ള വസതിയിൽ വച്ച് നടന്ന ചടങ്ങിൽ നവോദയ ഖോബർ ഏരിയ പ്രസിഡന്റ് വിജയകുമാർ, നവോദയ ഖോബർ റീജിയണൽ കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗം സിദ്ദിഖ് കല്ലായി, കേന്ദ്ര കമ്മിറ്റി അംഗവും റഹിമ ഏരിയ സെക്രട്ടറിയുമായ ജിതേഷ്, ഖോബർ തലാൽ യൂണിറ്റ് എക്‌സിക്യൂട്ടിവ് അംഗം സമീർ, സിപിഐ എം ഏരിയ കമ്മറ്റി അംഗം പ്രശാന്ത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺകുമാർ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top