26 December Thursday

നവോദയ കലാ സാംസ്കാരിക വേദി സർഗോത്സവം 2024

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ജിദ്ദ > നവോദയ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച  "സർഗോത്സവം 2024" ശ്രദ്ധേയമായി. സാംസ്കാരിക സമ്മേളനം നവോദയ പ്രസിഡന്റ് മനോജ് ചാവശ്ശേരിയുടെ അധ്യക്ഷതയിൽ നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഘലകളിൽ സേവനം ചെയ്യുന്നവരെ നവോദയ കേന്ദ്ര നേതാക്കളായ ഹർഷാദ് കോഴിക്കോട്, സോമരാജ്, ഉസ്മാൻ കാവുംപാടി എന്നിവർ പൊന്നാട അണിയിച്ചു.

യുവ സംരഭകരെ നവോദയ നേതാക്കൾ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും തുടർന്ന് ​ഗായകൻ അതുൽ നറുകരയുടെ നേതൃത്വത്തിൽ ഷിനോ പോൾ, ഷൈഖ അബ്ദുള്ള എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി വേദിയിൽ വച്ച് സാദ് അൽ ഫരീജ് റസ്റ്റോറൻറ്റ് സ്പോൺസർ ചെയ്യുന്ന നവോദയയുടെ 2025 ലേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. പ്രോഗ്രാം ചെയർമാൻ രാജേഷ് തലശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ ജസീൽകുന്നക്കാവ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top