03 November Sunday

നവകേരളം - കേരള ചരിത്രം ; കേളി ഓൺലൈൻ ക്വിസ് മത്സരം നവംബർ 2 ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

റിയാദ് > കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം 'നവകേരളം - കേരള ചരിത്രം' നവംബർ 2 ശനി വൈകിട്ട് 5 മണിക്ക്(സൗദി സമയം) നടക്കും.

മത്സരത്തിന് മുൻപ് നൽകുന്ന ലിങ്ക് വഴി ആർക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരാർത്ഥികൾ മൊബൈൽ നമ്പറും പേരും ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കി 30 ചോദ്യങ്ങളായിരിക്കും മത്സരത്തിൽ ഉണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും 25 സെക്കന്റിനുള്ളിൽ ഉത്തരങ്ങൾ നൽകുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ പേർ ഒന്നാം സ്ഥാനത്തിന് അർഹരായൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്നും സംഘാടകർ അറിയിച്ചു. മത്സരത്തിന്റെ നിയമാവലികൾ മത്സരം തുടങ്ങുന്നതിന്ന് മുൻപ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് :-053 530 6310(കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top