22 December Sunday

കേരള സോഷ്യൽ സെന്റർ ബാലവേദിക്ക് പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

അബുദാബി > കേരള സോഷ്യൽ സെന്റർ ബാലവേദി ജനറൽ ബോഡി 2024 - 2025 പ്രവർത്തനവർഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് മനസ്വിനി വിനോദ് കുമാർ, വൈസ് പ്രസിഡൻ്റ് നീരജ് വിനോദ്, സെക്രട്ടറി നൗർബിസ് നൗഷാദ്, ജോ.സെക്രട്ടറി ഷെസാ സുനീർ എന്നിവർ ഉൾപ്പെട്ട 21 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്. ബാലവേദി വൈസ് പ്രസിഡന്റ് ഷെസാ സുനീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നീരജ് വിനോദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബാലവേദി രക്ഷാധികാരി ആ. ശങ്കർ, കേരള സോഷ്യൽ സെന്റർ ജോ. സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top