23 December Monday

ജിദ്ദ കോഴിക്കോട് ജില്ലാ ഫോറത്തിന് പുതിയ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

ജിദ്ദ > ജിദ്ദയിലെ കോഴിക്കോട് ജില്ലക്കാരുടെ പൊതുവേദിയായ കോഴിക്കോട് ജില്ലാ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജാതി, മത, രാഷ്ട്രീയ, പ്രാദേശിക  വ്യത്യാസമില്ലാതെ ജില്ലക്കാരുടെ പൊതുവേദിയാണ് കോഴിക്കോട് ജില്ലാ ഫോറം. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞടുത്തത്. വരും വർഷങ്ങളിൽ വിവിധങ്ങളായ പരിപാടികൾക്ക് രൂപം നൽകുകയും പുതിയ അംഗത്വ കാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു.

വിപി ഹിഫ്‌സുറഹ്മാൻന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സാമൂഹിക ജീവകാരുണ്യ രംഗങ്ങളിലെ സജീവസാന്നിധ്യവും മുതിർന്ന പ്രവാസിയുമായ യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുൽ വഹാബ് എൻപി സ്വാഗത പ്രഭാഷണം നടത്തി.

റിയാസ് കള്ളിയത്ത്, ലത്തീഫ് കളരാന്തിരി, അഡ്വ. ഷംസുദ്ധീൻ, ഇബ്രാഹിം കൊല്ലി, അഫ്ഫാൻ റഹ്‌മാൻ, ഹാരിസ് ബിൻ സലിം, ജ്യോതി ബാബുകുമാർ, ശ്രീത അനിൽകുമാർ, ഗഫൂർ ചാലിൽ, അംജദ് കെ  തുടങ്ങിയവർ സംസാരിച്ചു. മൂസക്കോയ ബാലുശ്ശേരി തിരഞ്ഞെടുപ്പിന് കാർമികത്വം വഹിച്ചു.

ഭാരവാഹികൾ

പ്രസിഡണ്ട്- ഹിഫ്‌സു റഹ്‌മാൻ വിപി.
വൈസ് പ്രസി - അബ്ദുറഹിമാൻ മാവൂർ.
വൈ: പ്രസിഡന്റുമാർ - അഡ്വ. ഷംസുദ്ധീൻ,റിയാസ് കള്ളിയത്ത്.  
ജനറൽ സെക്രട്ടറി - അബ്ദുൽ വഹാബ് എൻപി.
ജോ: സെക്രട്ടറിമാർ -സുബൈർ വാണിമേൽ, അബ്ദുറഹിമാൻ ടികെ, സാലിഹ് കാവോട്ട്.
ട്രഷറർ - ആഷിക്, എം കെ റഹീം
ഫൈനാൻസ് സെക്രട്ടറി - ഷമർജാൻ കെ.പി.
ഉപദേശകസമിതി ചെയർമാൻ - മൻസൂർ ഫറോക്ക്
ഉപദേശകസമിതി അംഗങ്ങൾ - ലത്തീഫ് കളരാന്തിരി, ഡോ.ജംഷീദ്, ഇക്‌ബാൽ പോക്കുന്ന്, ഇബ്രാഹിം കൊല്ലി, യൂസുഫ് ഹാജി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top