22 December Sunday

പുതിയ ഔദ്യോഗിക ലോഗോ പുറത്തിറക്കി കുവൈത്ത് വാർത്ത വിനിമയമന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കുവൈത്ത് സിറ്റി > കുവൈത്തിന്റെ പരിഷ്‌കരിച്ച പുതിയ ഔദ്യോഗിക ലോഗോ പുറത്തിറക്കി. രാജ്യത്തെ വാർത്താവിനിമയ മന്ത്രാലയമാണ്‌ ലോഗോ പുറത്തിറക്കിയത്‌. കുവൈത്ത് മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ഔദ്യോഗിക ലോഗോ പരിഷ്‌കരിച്ചത്. കുവൈത്തിന്റെ ദേശീയ നിറമായ നീലയിൽ ആണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതിയ ലോഗോയോടൊപ്പം അതുപയോഗിക്കാനുള്ള മാർഗരേഖയും മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തിന്റെ സ്വത്വവും ചരിത്രവും പ്രതീകപ്പെടുത്തുന്നതാണ് പുതിയ ലോഗോ. ഇതോടൊപ്പം പുറത്തിറക്കിയ മാർഗരേഖയിൽ കുവൈത്തിന്റെ സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്നതായി മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു. സ്വദേശി ഗ്രാഫിക് ഡിസൈനർ മുഹമ്മദ് ഷറഫാണ്‌ പുതിയ ലോഗോ രൂപകൽപ്പ ചെയ്‌തത്. സർക്കാറിന്റെ മുഴുവൻ ഔദ്യോഗിക ഇടപാടുകളിലും വെബ്‌സൈറ്റുകളിലും ഇനിമുതൽ പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top