കുവൈത്ത് സിറ്റി > രാജ്യത്തെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കുള്ള പുതുവത്സര അവധി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ യോഗം. ജനുവരി ഒന്നിനും രണ്ടിനും അവധി നൽകുമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. തുടർന്നുവരുന്ന വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങൾക്കുശേഷം ജനുവരി അഞ്ച് ഞായർമുതൽ പ്രവൃത്തി ദിനം ആരംഭിക്കും. സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധിയടക്കം ജനുവരി ഒന്നുമുതൽ തുടർച്ചയായി നാലുദിവസം അവധി ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..