ദുബായ് > അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു യുഎഇ യും യുഎസും. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവസ്ഥ ചർച്ച ചെയ്യാൻ യുഎഇയിൽ രാഷ്ട്രീയകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലാന നുസൈബെയും അഫ്ഗാൻ വനിതകൾ, പെൺകുട്ടികൾ, മനുഷ്യാവകാശങ്ങൾ എന്നിവയ്‌ക്കായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രത്യേക പ്രതിനിധി റിന അമീരിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രസ്താവന.
അഫ്ഗാൻ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന്, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, ഉപജീവനമാർഗം, സംരംഭകത്വ അവസരങ്ങൾ എന്നിവയ്ക്കായി കൂട്ടായ പിന്തുണയും വിഭവങ്ങളും ആവശ്യമാണെന്നും അവർ വ്യക്തമാക്കി. വികസന പദ്ധതികളിലൂടെയും പുനർനിർമ്മാണത്തിനുള്ള പിന്തുണയിലൂടെയും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും ചർച്ച ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..