26 December Thursday

രൂപേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

മസ്‌ക്കത്ത് > ഒമാനിലെ ഇബ്രി തൈബ്‌ സനയയിൽ  മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ മോറാഴ സ്വദേശി ബക്കളം തട്ട് പറമ്പിലെ തറോൽ രൂപേഷിന്റെ (47) മൃതദേഹം നാട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പെടെ ഉള്ള നടപടികൾക്ക്‌ ശേഷം ശനിയാഴ്ച കാലത്തുള്ള എയർ ഇന്ത്യ വിമാനത്തിലാണ് എത്തിച്ചത്. ഇബ്രിയിലെ സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.

നോർക്ക ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 12 മണിക്ക് ശവസംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.ബക്കളത്തെ തറോൽ ഗൗരിയുടെയും പരേതനായ മുകുന്ദൻ്റെയും മകനാണ്. ഭാര്യ പ്രവീണ പട്ടുവം സ്വദേശിയാണ്. മകൾ വൈഗ  സഹോദരി രൂപ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top