22 December Sunday

ദുബായ് ടാക്സി; 2024 ആദ്യ പാദത്തിൽ യാത്രാ വർധനവ്

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ദുബായ് >  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024 ന്റെ ആദ്യ പകുതിയിൽ ദുബായിലെ ടാക്സി മേഖലയിൽ 500,000 ട്രിപ്പുകൾ വർദ്ധിച്ചു. 553 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 962 ലക്ഷമായി ഉയർന്നു. ഡ്രൈവർമാരുടെ എണ്ണവും 26,000ൽ നിന്ന് 30,000 ആയി ഉയർന്നു. പ്രവർത്തനത്തിലുള്ള മൊത്തം ടാക്സികളുടെ എണ്ണം 12,778 ആയി, ഇത് 2023 ലെ ഇതേ കാലയളവിനേക്കാൾ 644 വാഹനങ്ങൾ കൂടുതലാണ്.

സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷമായി ഗതാഗത വ്യവസായം സ്ഥിരമായി വളർന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞു. ഹാല ടാക്സിയുടെ ഇ-ഹെയ്ൽ സർവീസ് റെക്കോർഡ് വളർച്ച കൈവരിച്ചു, 2024-ൻ്റെ ആദ്യ പകുതിയിൽ ദുബായിലെ മൊത്തം ടാക്സി യാത്രകളുടെ 40 ശതമാനമാണ്. കൂടാതെ, 76 ശതമാനം ഹല യാത്രകൾക്കും ശരാശരി 3.5 മിനിറ്റിൽ താഴെ മാത്രമാണ് വാഹനത്തിൻ്റെ വരവ് സമയം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 73 ശതമാനം നിരക്ക് മറികടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top