19 September Thursday

ജിസിസി മന്ത്രിതല യോഗത്തിന് ദോഹയിൽ തുടക്കമായി

അഹമ്മദ് കുട്ടി അറളയിൽUpdated: Monday Sep 2, 2024

ദോഹ > സിവിൽ സർവീസ്, തൊഴിൽ, സാമൂഹികകാര്യങ്ങൾ,സാമൂഹിക വികസനം എന്നിവയെക്കുറിച്ചുള്ള ജിസിസി മന്ത്രിതല യോഗത്തിന്  ദോഹയിൽ തുടക്കമായി. നാല് ദിവസത്തെ യോഗങ്ങളിൽ ഖത്തറിൻ്റെ അധ്യക്ഷതയിൽ മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, സിവിൽ സർവീസ്, അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെൻ്റ്, ലേബർ, സോഷ്യൽ അഫയേഴ്സ്, ഡെവലപ്മെൻ്റ് മേധാവികൾ എന്നിവർ പങ്കെടുക്കും.

ജിസിസി രാജ്യങ്ങളിലെ സിവിൽ സർവീസ്, തൊഴിൽ, സാമൂഹികകാര്യങ്ങൾ, വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജിസിസിക്കുള്ളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തും. തൊഴിൽ മന്ത്രിമാരുടെ പത്താമത് യോഗം, സാമൂഹ്യകാര്യ വികസന മന്ത്രിമാരുടെ പത്താമത് യോഗം, ജിസിസിയിലെ മന്ത്രിമാരുടെയും സിവിൽ സർവീസ് ഏജൻസികളുടെ തലവന്മാരുടെയും സമിതിയുടെ 20-ാമത് യോഗം, തുടങ്ങിയ  വിവിധ യോഗങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തും.

തൊഴിൽ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിമാരുടെ സമിതിയുടെ യോഗം, സാമൂഹികകാര്യ വികസന മന്ത്രാലയങ്ങളുടെ അണ്ടർസെക്രട്ടറിമാരുടെ സമിതിയുടെ 10-ാമത് യോഗം, ജിസിസിയിലെ സിവിൽ സർവീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെൻ്റ് ബോഡികളുടെ അണ്ടർസെക്രട്ടറിമാരുടെ കമ്മിറ്റിയുടെ 27-ാമത് യോഗം എന്നിവയുണ്ടാവും.

യോഗത്തോടനുബന്ധിച്ച്, തൊഴിൽ മന്ത്രാലയത്തിൻ്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അർപ്പണബോധത്തിന് ഖത്തറിൽ നിന്നുള്ള തൊഴിൽ മേഖലയിലെ പ്രമുഖരെയും  ജിസിസിയിലെ പ്രമുഖരെയും  ആദരിക്കുന്ന ചടങ്ങും നടക്കും. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കൽ, അന്താരാഷ്ട്ര തൊഴിൽ സംഘടനയും ലോകമെമ്പാടുമുള്ള തൊഴിൽ സ്ഥാപനങ്ങളും തമ്മിലുള്ള കാഴ്ചപ്പാടുകൾ, ഖത്തറിലെ തൊഴിലാളികൾക്കായി തൊഴിൽ നിയമങ്ങൾ, പരിഷ്‌കാരങ്ങൾ, വേതന സംരക്ഷണം, നീതി, സാമൂഹിക ക്ഷേമം എന്നിവ വികസിപ്പിക്കൽ, പ്രാദേശികമായി തൊഴിലാളികളുടെ അവകാശങ്ങളിൽ രാജ്യത്തിൻ്റെ പങ്ക് ഉറപ്പിക്കുക എന്നിവ ഉൾപ്പെടുന്നു.

ആഗോളതലത്തിൽ ജിസിസി രാജ്യങ്ങളിലെ മാനവ വിഭവശേഷി സംവിധാനങ്ങൾക്കുള്ള ലൈസൻസ് വാങ്ങുന്നത് ഏകീകരിക്കാനുള്ള നെഗോഷ്യേഷൻ ടീം, തൊഴിൽ ദേശസാൽക്കരണത്തിലെ മികച്ച കമ്പനികൾ, ചെറുകിട, വിശിഷ്‌ട സംരംഭകർ, സാമൂഹിക പ്രവർത്തന മേഖലയിലെ പയനിയറിംഗ് പ്രോജക്ടുകൾ തുടങ്ങി സിവിൽ സർവീസ് മേഖലയിൽ നിന്നുള്ള വരെയും  ആദരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top