20 December Friday

അബ്ദുള്ള പരുത്തിക്കുത്തിന് കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

റിയാദ് > കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം അബ്ദുള്ള പരുത്തിക്കുത്തിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത് വര്‍ഷമായി റിയാദിൽ വസ്ത്ര വിതരണ രംഗത്തു ജോലി ചെയ്തുവന്നിരുന്ന അബ്ദുള്ള പരുത്തിക്കുത്ത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. യൂണിറ്റിന്റെ  ഉപഹാരം യൂണിറ്റ് അംഗങ്ങൾ അബ്ദുള്ളക്ക് കൈമാറി.
    
യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി, യൂണിറ്റ്  സെക്രട്ടറി അബ്ദുൽ വദൂദ് കെ, മലാസ് ഏരിയ പ്രസിഡന്റ്‌ മുകുന്ദൻ, ഏരിയ ആക്ടിങ് സെക്രട്ടറി ഷമീം മേലതില്‍, ഏരിയ ട്രഷറർ സിംനേഷ് വയനൻ, ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ പി എൻ എം റഫീഖ്, യൂണിറ്റ് ട്രഷറർ റിജോ അറക്കൽ, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top