22 December Sunday

കല കുവൈത്ത് ധനസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

കുവൈത്ത് ‌ സിറ്റി> മംഗഫ് എൻബിടിസി ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തിൽ മരണപ്പെട്ട കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ,കല കുവൈത്ത് അംഗങ്ങളായ കാസറഗോഡ് സ്വദേശി കെ ആർ രഞ്ജിത്ത് , ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണ എന്നിവരുടെ കുടുംബത്തിനുള്ള കല കുവൈത്തിന്റെ ധനസഹായം കൈമാറി. രഞ്ജിത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സി.പി.ഐ.എം കാസർകോട് ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ് രഞ്ജിത്തിൻ്റെ പിതാവിന് സഹായം കൈമാറി,സിപിഐഎം ചെങ്കള ലോക്കൽ സെക്രട്ടറി ബാലരാജൻ കെ വി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ഹരീശൻ, പി ചന്തക്കുട്ടി, വാർഡ് മെമ്പർ പി ശിവപ്രസാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിശ്വാസ് കൃഷ്ണയുടെ കുടുംബത്തിനുള്ള ധനസഹായം ധർമ്മടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീജ കുടുംബത്തിന് കൈമാറി. ധർമ്മടം സൗത്ത് ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറി മാരായ റഫീഖ്, പി മനോജ്‌, കല കുവൈറ്റ്‌ മുൻ ഭാരവാഹികളായ സണ്ണി ശൈജേഷ്, കെ കെ ശൈമേഷ്, സി എച്ഛ് സന്തോഷ്‌ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top