18 December Wednesday

നവോദയ ബാലവേദി സമ്മർ ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

അൽഹസ്സ >  അൽഹസ്സ ഏരിയ ബാലവേദിയുടെ നേതൃത്വത്തിലുള്ള സമ്മർ ക്യാമ്പ് സമാപിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങൾ അണിനിരത്തി നടന്ന ഘോഷയാത്രയിൽ വയനാട് ദുരന്തത്തെ അനുശോചിച്ച്കൊണ്ടുള്ള  പ്ലക്കാടുകളും അണിനിരന്നു.

നവോദയ കേന്ദ്രകുടുംബവേദി വൈസ് പ്രസിഡന്റ് സുരയ്യ ഹമീദ് സമ്മർ ക്യാമ്പ് സമാപനം ഉദ്ഘാടനം ചെയ്തു. കൈയ്യെഴുത്ത് മാഗസിന്റെ ഉദ്ഘാടനം കേന്ദ്രനവോദയ പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ നിർവഹിച്ചു. ഇ- മാഗസിന്‍റെ ഉദ്ഘാടനം  സിസി അംഗം റോഷ്മോൻ തോമസ് നിർവഹിച്ചു. ചടങ്ങിൽ കൈയ്യെഴുത്ത് ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർക്ക് വിശിഷ്ട അതിഥി രാഹുൽ നായർ സമ്മാനദാനം നിർവഹിച്ചു.

അൽഹസ കുടുംബവേദി  ഏരിയ സെക്രട്ടറി ശ്രീകുമാർ, ക്യാമ്പ് കോഡിനേറ്റർ നിലു നവാസ്, ക്യാമ്പ് കൺവീനർ സാംസൺ ബി തയ്യിൽ, നവോദയ കേന്ദ്ര കുടുംബവേദി ആക്ടിംഗ് സെക്രട്ടറി ഹമീദ് നൈന, കേന്ദ്ര നവോദയ പ്രസിഡന്റ്  ഹനീഫ മൂവാറ്റുപുഴ, കേന്ദ്ര ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ,  ഏരിയ ബാലവേദി രക്ഷാധികാരി മഹിമ റോഷൻ,  കേന്ദ്ര കുടുംബ വേദി അംഗം ബിനോയി ഗംഗാധരൻ, മുബാറസ് കുടുംബവേദി സെക്രട്ടറി സുബാഷ് കൊടിയൻ  എന്നിവർ സംസാരിച്ചു.

വയനാടിനൊപ്പം കൈകോർക്കാം എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് കുട്ടികൾ ശേഖരിച്ച തുകയായ 856 റിയാൽ കേന്ദ്ര നവോദയ ജോ. ട്രഷർ  ജയപ്രകാശന് കൈമാറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top